Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Johann Shijo Joseph

America

ഫൊ​ക്കാ​ന തെരഞ്ഞെ‌ടുപ്പ്:​ ജോ​ഹാ​ൻ ഷി​ജോ ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ക​രു​ത്താ​യ ഫൊ​ക്കാ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ജോ​ഹാ​ൻ ഷി​ജോ ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്നു.

ലീ​ലാ മാ​രേ​ട്ട്‌ ന​യി​ക്കു​ന്ന ടീം ​എം​പ​വ​ർ പാ​ന​ലി​ലാ​ണ് ജോ​ഹാ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. അ​നു​ഭ​വ​സ​മ്പ​ത്തും യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പും ഒ​ത്തു​ചേ​രു​ന്ന ടീം ​എം​പ​വ​ർ പാ​ന​ലി​ലൂ​ടെ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​ണ് ജോ​ഹാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ലെ ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ജോ​ഹാ​ൻ. സ​ഭ​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ പി​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ യൂ​ത്ത് ബോ​ർ​ഡ് ട്ര​ഷ​റ​ർ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ആ​ൽ​ബ​ർ​ട്ട് മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം വ​ഹി​ച്ച അ​ദ്ദേ​ഹം, ക്യാ​മ്പ​സ് രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു.

യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, മെ​ന്‍റ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ൾ, സാം​സ്കാ​രി​ക ഐ​ക്യം തു​ട​ങ്ങി​യ​വ​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജോ​ഹാ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up